+91 9249 001 001 Login Sign up OR Download NOW

Claim Instructions

GDOT PROTECTION PLUS


1.    Customer has to confirm that the particulars like name and address mentioned in the GDP PLUS certificate is the same mentioned in the identity card. Any difference of personal details in both Identity card in the GDP PLUS certificate will result in the rejection of the claim and customer will be alone liable for such rejection


2.    GDP PLUS service can be applicable to the person whose name is in the invoice of the product and the GPD PLUS certificate (If the Name in the GDP PLUS Certificate and the product invoice differs then the claim will be rejected )


3.    The Claim can be made by the person whose name the GDP PLUS certificate in registered. In case of any urgency the authorized person can register claim with the ID proof and authorization letter from the person whose name the registration stands.


4.    Any Enquiry, Complaints,  claim regarding the GDP PLUS can be done ( Except Sunday, Declared Holidays, Harthals) through the Customer Care Number 9249001001 in working time from 9.30 AM to 5.30 PM or can be done directly through show room or by sending email to care@gdpplus.in.


5.    Customer should register the claim through our showroom within 48 hours after the incident happens.


6.    Customer has to bring original invoice of the product, GDP PLUS certificate ,Government approved Identity Card, and the damaged product to register the claim. Apart from that he has to pay Rs. 500/- or the 5% of the product value whichever is higher at the time of the claim. In case of TOTAL LOSS of the product, the customer can select another product with the value of after deducting the depreciation as mentioned in (Annexure 1 Given Below ) or he can select any other product of higher value provided that he will pay the balance amount. The company will not give back the product value in cash in order to avoid of probable chance of MISUSE.


7.    GDP PLUS service will given protection or claim to physical/liquid damage ,burglary, robbery and theft from locked room, vehicle ,and house .So the customer in case of loss or theft has to submit the documents as mentioned in point number 9 along with the intimation letter, In case of theft a non traceable letter from police station and the Subrogation letter stating that once the hand set is recovered, customer will hand over the same to the company in 100 Rupee stamp paper attested by notary. GDP PLUS service claim will not be given if the damage or loss happened due to the carelessness and negligence of the customer  ( For more information and clarification please check the ( Annexure No 2) .If all the documents are valid then the claim will be considered as (Total Loss) and then the  customer will be eligible for the claim according to the (Annexure No 1).


8.    GDP PLUS protection is available to the customer till the total value of the claim is exhausted. The exchanged gadget will not be further protected till he register new GDP PLUS package. In case if gadget that has availed GDP plus service in the past and later on the gadget becomes “Total Loss” then the charge of previous claim service will be deducted from the total loss compensation.

 GDOT PROTECTION PLUS

  1.  GDP PLUS-ന് വേണ്ടി കൃത്യവും പൂര്‍ണ്ണവുമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്.ഗവ.അംഗീകൃത തിരിച്ചറിയല്‍ രേഖയിലുള്ള മുഴുവന്‍ പേര് , മേല്‍വിലാസം, ജനനതീയതി തന്നെയാണ് GDP PLUS സെര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഷോറൂമില്‍ വച്ചുതന്നെ ഉപഭോക്താവ് ഉറപ്പുവരുത്തേണ്ടതാണ്.ക്ലെയിം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യം നല്‍കിയ മേല്പറഞ്ഞ വിവരങ്ങളും , ക്ലെയിംഫോമിനൊപ്പം നല്‍കുന്ന രേഖകളിലെ വിവരങ്ങളും തമ്മില്‍ വ്യതാസം വന്നാല്‍ ക്ലെയിം അംഗീകരിക്കുന്നതില്‍ ഞങ്ങള്‍ നിസ്സഹായരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിലൂടെ നഷ്ടപ്പെട്ടേക്കാവുന്ന ക്ലെയിമുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉപഭോക്താവില്‍ നിക്ഷിപ്തമാണ്.അതുകൊണ്ടു തന്നെ വളരെ കൃത്യത പാലിക്കണമെന്ന് അപേക്ഷിക്കുന്നു.
  2.  GDP PLUS സെര്‍ട്ടിഫിക്കറ്റും  പ്രൊട്ടക്ഷന്‍ ആവശ്യമായ പ്രൊഡക്ടിന്റെ ഇന്‍വോയ്‌സും(ബില്ലും) ഒരാളുടെ പേരില്‍ തന്നെ ആയിരിക്കേണ്ടതാണ്.കൂടാതെ ആരുടെ പേരിലാണോ GDP PLUS രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, ആ വ്യക്തിക്ക് മാത്രമേ ക്ലെയിം ചെയ്യാന്‍ അധികാരമുണ്ടാകുകയുള്ളൂ.ആ വ്യക്തി തന്നെ ക്ലെയിമിനുവേണ്ടി myG/3G DIGITALWORLD ഷോറൂമില്‍ വരേണ്ടതാണ്.പക്ഷെ നിര്‍ഭാഗ്യവശാല്‍ നിര്‍ദിഷ്ട വ്യക്തിക് വല്ല അസൗകര്യവും ഉണ്ടെങ്കില്‍ താഴെപറയുന്ന എല്ലാ രേഖകളുമായി ഉപഭോക്താവ് അധികാരപ്പെടുത്തിയ വ്യക്തിക്ക് ഷോറൂമുമായി ബന്ധപ്പെടാവുന്നതാണ്.ക്ലെയിം രജിസ്റ്റര്‍ ചെയ്യാന്‍ വരുന്ന വ്യക്തി ഉപഭോക്താവ് അധികാരപ്പെടുത്തിയ കത്തും സ്വന്തം തിരിച്ചറിയല്‍ രേഖയും കൊണ്ടുവരേണ്ടതാണ്.
  3.  GDP PLUS നെ കുറിച്ചുള്ള അന്വേഷണങ്ങള്‍, പരാതികള്‍,ക്ലെയിം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അവധി ദിവസങ്ങള്‍(ഞായറാഴ്ച,ഗവ. അംഗീകൃത ഒഴിവുകള്‍,ഹര്‍ത്താല്‍) ഒഴികെയുള്ള ദിവസങ്ങളില്‍ കസ്റ്റമര്‍ കെയര്‍ നമ്പറായ 9249001001 (പ്രവര്‍ത്തിസമയം 9:30 am - 5:30 pm) അല്ലെങ്കില്‍ ഷോറൂമുമായി നേരിട്ടോ, care@gdotprotection.in എന്ന ഇമെയില്‍ അഡ്ഡ്രസുമായോ ബന്ധപ്പെടാവുന്നതാണ്.
  4.  ക്ലെയിമിനു വേണ്ടി സംഭവം നടന്ന് 48 മണിക്കൂറിനകം myG/3G DIGITALWORLD ഷോറൂമില്‍ വന്നു ക്ലെയിം രജിസ്റ്റര്‍ ചെയ്തുJobsheet വാങ്ങേണ്ടതാണ്.
  5.  ഡ്രൈവിംഗ് ലൈസന്‍സ്,പാസ്‌പോര്‍ട്ട്(ഇതില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും), കേട് പറ്റിയ പ്രോഡക്ട് എന്നിവകൊണ്ടവരേണ്ടതാണ് കൂടാതെ 500 രൂപയോ പ്രോഡക്ട് വാല്യൂവിന്റെ 5%, ഏതാണോ കൂടുതല്‍ ആ തുകയും അടക്കേണ്ടതാണ്. അഥവാ റിപ്പയര്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയോ അല്ലെങ്കില്‍ പ്രൊഡക്ടിന്റെ വിലയേക്കാളും റിപ്പയര്‍ ചാര്‍ജ് വരുകയോ ആണെങ്കില്‍ നിര്‍ദിഷ്ട ക്ലെയിം total loss (പൂര്‍ണ്ണനാശം) എന്ന വിഭാഗത്തിലേക് മാറുന്നതാണ്.ഈ അവസ്ഥയില്‍ Annexure 1ല്‍ പറയുന്ന തേയ്മാനം(depreciation) കഴിച്ചുള്ള തുകയുടെ തുല്യമൂല്യമുള്ള പ്രോഡക്ട് കൈ പറ്റാവുന്നതാണ്. കൂടുതല്‍ മൂല്യമുള്ള പ്രോഡക്ട് ആണ് താല്പര്യമെങ്കില്‍ ബാക്കി തുകയടച്ചു വാങ്ങാവുന്നതാണ്. ഒരു കാരണവശാലും തുക ക്യാഷായി തിരിച്ചുനല്കുന്നതില്‍ ഞങ്ങള്‍ നിസ്സഹായരാണ്.ഇത് തീര്‍ത്തും GDP PLUS ല്‍ വന്നേക്കാവുന്ന ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ്. ഇതില്‍ ഉപഭോക്താവിന്റെ നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നു.
  6.  ആകസ്മികമായോ പ്രകൃതിക്ഷോഭം മൂലമോ ഉണ്ടാകുന്ന ഫിസിക്കല്‍/ലിക്വിഡ് ഡാമേജ് കൂടാതെ പിടിച്ചുപറി,കൊള്ള, ലോക്ക്ചെയ്യപ്പെട്ട റൂമില്‍ നിന്നോ, വാഹനത്തില്‍ നിന്നോ,വീട്ടില്‍ നിന്നോ നടക്കുന്ന മോഷണം എന്നിവയ്ക്കു മാത്രമേ GDP PLUS സംരക്ഷണം നല്കുന്നുള്ളൂ.ആയതിനാല്‍ പ്രോഡക്ട് നഷ്ടപ്പെടുന്ന ക്ലെയിം രജിസ്റ്റര്‍ ചെയ്യാന്‍ point no. 7ല്‍ പറഞ്ഞ രേഖകളോടൊപ്പം തന്നെ പോലീസ് നല്‍കുന്ന രേഖകളായ intimation ലെറ്റര്‍ , non traceable സെര്‍ട്ടിഫിക്കറ്റ്( സീല്‍ പതിപ്പിച്ചത്) കൂടി നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. കൂടാതെ 100 രൂപ സ്റ്റാമ്പ് പേപ്പറില്‍ ഭാവിയില്‍ പ്രോഡക്ട് തിരിച്ചുകിട്ടുന്ന പക്ഷം ക്ലെയിം തുക തിരിച്ചു നല്‍കാം എന്നു നോട്ടറി അറ്റസ്റ്റ് ചെയ്ത സാക്ഷ്യപത്രം (subrogation letter) കൂടി കൊണ്ട് വരേണ്ടതാണ്. ഉപഭോക്താവിന്റെ ശ്രദ്ധക്കുറവ് കാരണമുണ്ടാകുന്ന നഷ്ടപെടലിന് ക്ലെയിം ലഭിക്കുന്നതല്ല. (കൂടുതല്‍ വിവരങ്ങള്‍ക് Anexure 2 നോക്കുക) മേല്‍പറഞ്ഞ എല്ലാ രേഖകളും സാധുവാണെങ്കില്‍ നിര്‍ദിഷ്ട ക്ലെയിം total loss(പൂര്‍ണ്ണ നാശം) എന്ന വിഭാഗത്തിലേക്ക് മാറുകയും point no.7 ല്‍ പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുമാണ്.
  7.  GDP PLUS ന്റെ കാലവധിക്കുള്ളില്‍ പ്രൊഡക്ടിന്റെ വിലയുടെ തത്തുല്യമായ  ക്ലെയിം തുക വരുന്നത് വരെ എത്ര തവണവേണമെങ്കിലും ക്ലെയിം ചെയ്യാവുന്നതാണ്. എന്നാല്‍ GDP PLUS മുഖേന ഒരുതവണ മാറ്റി കിട്ടിയ പ്രൊഡക്ടിന് പിന്നീട് സംരക്ഷണം ഉണ്ടായിരിക്കുന്നതല്ല.അതിനായി ഉപഭോക്താവ് പുതുതായി GDP PLUS വാങ്ങി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.GDP PLUS മുഖേന സര്‍വിസ് ചെയ്ത പ്രോഡക്ട് പിന്നീട് total loss എന്ന വിഭാഗത്തില്‍ വരുകയാണെങ്കില്‍ മുന്‍പ് നടന്ന സര്‍വീസിന്റെ ക്ലെയിം തുക കഴിച്ചു ബാക്കി തുക മാത്രമേ പരിഗണിക്കുകയുള്ളൂ.

 

For claiming, please visit our nearest Store
Claim History
Login

Forgot Password

app icon

Otp Verify

app icon app icon
Enter the OTP received in your registered mobile number and set your new Password.